കൊച്ചി: ആലുവയില്‍ അജ്ഞാത യുവാവ് ട്രെയിനിടിച്ച് മരിച്ചു. ആലുവ ചൊവ്വര ഗേറ്റ് പുറയാര്‍ ഭാഗത്തെ റെയില്‍വെ പാലത്തില്‍ ഞായറാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
30-35 വയസ് പ്രായം തോന്നിക്കുന്ന യുവാവ് പച്ച നിറത്തിലുള്ള പാന്റും റോസ് നിറത്തിലുള്ള ഇന്നര്‍ ബനിയനും ചാര നിറത്തിലുള്ള ടീ ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. 5.5 അടി ഉയരമുള്ള ഇയാളെ തിരിച്ചറിയുന്നവരോ ബന്ധുമിത്രാദികളോ ഉണ്ടെങ്കില്‍ നെടുമ്പാശേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
സംസ്ഥാനത്ത് കാണാതായ യുവാക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. നെടുമ്പാശേരി പൊലീസ് സ്റ്റേഷന്‍ – 0484 2610611, സബ് ഇന്‍സ്‌പെക്ടര്‍ – 9497933048
















