കൊച്ചി:പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിയമ വിദ്യാര്‍ഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
സംസ്‌കാരം ചൊവ്വാഴ്ച പെരുമ്പാവൂര്‍ മലമുറി ശ്മശാനത്തില്‍ നടക്കും.2016 ഏപ്രില്‍ 28ന് ആയിരുന്നു ജിഷയെ പെരുമ്പാവൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിച്ചിരുന്ന ജിഷയുടെ മരണം കേരളത്തെ നടുക്കിയിരുന്നു.പൊലീസ് അന്വേഷണത്തില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ പിടികൂടി.
















