ആലപ്പുഴ: സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍. സ്‌കൂട്ടറിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞാണ് ആക്രമണം.
കഴിഞ്ഞ ദിവസം ആണ് സംഭവം. ചേര്‍ത്തല പൊലീസ് കേസെടുത്തു.
തിരുവനന്തപുരത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവര്‍ മഹാദേവനാണ് മര്‍ദ്ദനമേറ്റത്.ചേര്‍ത്തല എക്‌സറേ ജംഗ്ഷന്‍ മുതല്‍ ബസിന് തടസം സൃഷ്ടിക്കുന്ന രീതിയിലാണ് പൊലീസുകാരനായ വിനീത് സ്‌കൂട്ടറോടിച്ചെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.എറണാകുളം ഹാര്‍ബര്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് ഇയാള്‍.
പിന്നീട് ബസ് ചേര്‍ത്തല ഡിപ്പോയിലെത്തിയപ്പോള്‍ വിനീത് ബസ് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. ബസിന്റെ സൈഡ് മിറര്‍ തകര്‍ത്തു.എന്നാല്‍ അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ആരെയും മര്‍ദിച്ചിട്ടില്ലെന്നുമാണ് വിനീത് പറയുന്നത്.
















