ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് യുഡിഎഫ് നേതാവിന്‌റെ സ്മരണാര്‍ത്ഥമുള്ള പുരസ്‌കാരം. മുസ്‌ലിം ലീഗ് നേതാവും കാല്‍ നൂറ്റാണ്ടു കാലം അമ്പലപ്പുഴയില്‍ യുഡിഎഫ് കണ്‍വീനറുമായിരുന്ന അബ്ദുല്‍ സലാം മാസ്റ്ററുടെ സ്മരണാര്‍ത്ഥമുള്ള പുരസ്‌കാരമാണ് സുധാകരന് പ്രഖ്യാപിച്ചിരിക്കുന്നത്. ആധുനിക ആലപ്പുഴയെ പുനര്‍നിര്‍മ്മിച്ച ധിഷണാശാലിയായ ജനപ്രതിനിധിയായിരുന്നു ജി സുധാകരനെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ ആദ്യ വാരം സമര്‍പ്പിക്കും.















