ആലപ്പുഴ:താറാവിന്‍ കൂട്ടില്‍ കയറിയ തെരുവ് നായ 200 താറാവുകളെ കടിച്ചു കൊന്നു.പൂച്ചാക്കലില്‍ പാണാവള്ളി പഞ്ചായത്ത് അംഗം ധനേഷ് കുമാര്‍ വീട്ടില്‍ വളര്‍ത്തിയ താവുകളെയാണ് നായ കൊന്നത്.
പത്തോളം താറാവിനെ കാണാതായി.കൂടിന്റെ കമ്പികള്‍ ദ്രവിച്ച ഭാഗത്തിലൂടെയാണ് തെരുവ് നായ ഉളളില്‍ കയറിയത്.രാവിലെ തീറ്റ കൊടുക്കാന്‍ എത്തിയപ്പോഴാണ് ചത്ത് കിടക്കുന്ന താറാവുകളെ കണ്ടത്.
1000 താറാവുകളെയാണ് ഇവിടെ വളര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസം 400 എണ്ണത്തിനെ വിറ്റിരുന്നു. അതിനാല്‍ കൂട്ടില്‍ താറാവിന്റെ എണ്ണം കുറവായിരുന്നു.
















