തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച വിദേശ വനിതയ്‌ക്ക് അജ്ഞാത വാഹനമിടിച്ച് പരിക്ക്. ഫ്രാന്‍സ് സ്വദേശിനി ക്രിസ്റ്റിന്‍ (63) ആണ് അപകടത്തില്‍പ്പെട്ടത്.വര്‍ക്കലയിലാണ് സംഭവം.
ഇടിച്ച വാഹനം നിര്‍ത്താതെ പോയതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്രിസ്റ്റിന്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ മറ്റൊരു വാഹനം അതിവേഗത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
തെറിച്ചു വീണ ക്രിസ്റ്റിന് തലയ്‌ക്കും ശരീരത്തിലും ഗുരുതര പരിക്കേറ്റു.
















