കൊല്ലം: ഹൈന്ദവ ആരാധനാലയങ്ങളിലേക്ക് പോലീസിന്റെ കടന്നു കയറ്റം. ക്ഷേത്രത്തിൽ ഗണഗീതം പാടിയാൽ കേസെടുക്കുമെന്ന് പോലീസിന്റെ ഭീഷണി. കൊല്ലം പനയം കോവിൽമുക്ക് സുബ്രമണ്യ ക്ഷേത്രത്തിലെ ഭരണസമിതിക്കാണ് അഞ്ചാലുംമൂട് പോലീസ് നോട്ടീസ് നൽകിയത്.
ദേവസ്വം ബോർഡിന്റെ പരിധിയിലുള്ളതല്ല ക്ഷേത്രമല്ല ഇത്. ഉത്സവത്തിനിടെ ഗണഗീതമോ മറ്റു ചരിത്ര ആവിഷ്കാരങ്ങളോ പാടാനോ പ്രദർശിപ്പിക്കുവാനോ പാടില്ലെന്ന് പൊലീസ് നൽകിയ നോട്ടീസിൽ പറയുന്നു. ക്ഷേത്രത്തിൽ കുംഭ വിശാഖ മഹോത്സവം നടക്കുകയാണ്. പോലീസിന്റെ നടപടിയിൽ ഭക്തരുടെ പ്രതിഷേധം ശക്തമാവുകയാണ്.











