തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ആവര്‍ത്തിച്ചു. ഇതിലൂടെ സമഗ്ര ശിക്ഷാ കേരള വഴി ലഭിക്കേണ്ട ധനസഹായം ആവശ്യമില്ലെന്നും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇതിനകം 5000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും അദ്‌ദേഹം അവകാശപ്പെട്ടു.
പൗരബോധവും സാമൂഹിക ഉത്തരവാദിത്വവും പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ആദരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഉത്തരവാദിത്വമുള്ള മികച്ച പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ചുവട് 2026′ പദ്ധതിയുടെ പ്രഖ്യാപനവും, പരിഷ്‌കരിച്ച ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പാഠപുസ്തകങ്ങള്‍, സ്‌കൂളുകളുടെ സുരക്ഷ മാന്വല്‍ എന്നിവയുടെ പ്രകാശനവും തിരുവനന്തപുരം ശിക്ഷക് സദനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
















