തിരുവനന്തപുരം: പ്രമുഖ ഇടതുപക്ഷ ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. കെ.എൻ പണിക്കർ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം.
ഇടതുപക്ഷ വീക്ഷണത്തിൽ ചരിത്രമെഴുതിയവരിൽ പ്രമുഖനായിരുന്ന പണിക്കർ കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു. കേരള കൗൺസിൽ ഫോർ ഹിസ്‌റ്റോറിക് റിസർച്ച് ചെയർമാനായിരുന്നു. കേരള സ്‌റ്റേറ്റ്് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാനുമായിരുന്നു.
പണിക്കരുടെ ചരിത്രമെഴുത്തുകൾ ഗവേഷണങ്ങളേക്കാൾ വിശകലനത്തിൽ അധിഷ്ഠിതമായിരുന്നു. പ്രസിദ്ധ ചരിത്ര ഗവേഷകനായിരുന്ന അന്തരിച്ച ഡോ.എം.ജി.എസ്. നാരായണൻ ഏറെക്കാലത്തെ സംവാദത്തിലൂടെ പണിക്കരുടെ ചരിത്ര നിഗമനങ്ങളെയും വാദങ്ങളേയും തിരസ്‌കരിച്ചിരുന്നു.
















