ന്യൂഡൽഹി ; 10 വർഷത്തിനുശേഷം മിസ് ഇന്ത്യ എർത്ത് സെയ്‌ലി സർവെ ഹിന്ദുമതത്തിലേക്ക് മടങ്ങുന്നു. മഹാരാഷ്‌ട്രയിലെ പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് സ്വദേശിയായ സെയ്ലി ലൗ ജിഹാദിൽ കുടുങ്ങിയാണ് ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേയ്‌ക്ക് മതം മാറിയത് . ആതിഫിന്റെ പ്രണയത്തിനായി താൻ എല്ലാം ഉപേക്ഷിച്ചുവെന്നും, പക്ഷേ ആതിഫ് തന്നെ ദുരുപയോഗം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സെയ്‌ലി പറയുന്നത്.
ഭർത്താവ് ആതിഫ് തസെയ്‌ക്കെതിരെ നിർബന്ധിത മതപരിവർത്തനമടക്കം ഗുരുതരമായ ആരോപണങ്ങൾ അവർ ഉന്നയിച്ചിട്ടുണ്ട്. ആതിഫിനെ വിവാഹം കഴിച്ചതിന് ശേഷം തന്നെ നിർബന്ധിതമായി മതപരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്നും, ഇതിനായി നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നും സെയ്‌ലി പറയുന്നു. ഹിന്ദുമതത്തിലേക്ക് മടങ്ങിയതിൽ ഇപ്പോൾ അതിയായി സന്തോഷിക്കുന്നുവെന്നും അവർ പറയുന്നു.
കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച്, 10 വർഷം മുമ്പ് വ്യവസായി ആതിഫ് തസെയുമായി പ്രണയത്തിലായതായി സെയ്‌ലി പറയുന്നു. കുറച്ചു കാലത്തേക്ക് എല്ലാം ശരിയായിരുന്നു, പക്ഷേ പിന്നീട് ആതിഫ് മോശമായി പെരുമാറാൻ തുടങ്ങി. അവരെ മർദ്ദിക്കുകയും ഇസ്ലാമിലേക്ക് മതം മാറ്റാൻ നിർബന്ധിക്കുകയും ചെയ്തു, അവരുടെ പേര് ‘അതേസ ടാസെ’ എന്ന് മാറ്റുകയും ചെയ്തു.
ദമ്പതികൾക്ക് നാല് കുട്ടികളും ജനിച്ചു. മോഡലായിരുന്നിട്ടും, കുട്ടികൾക്കുവേണ്ടി സെയ്‌ലി എല്ലാം സഹിച്ചു. പോലീസിൽ നിന്ന് പലതവണ സഹായം തേടിയെങ്കിലും സമയബന്ധിതമായ സഹായം ലഭിച്ചില്ലെന്ന് അവർ ആരോപിച്ചു.
“അതിഫ് ടാസെയെ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു. വിവാഹശേഷം ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. സഹായത്തിനായി ഞാൻ പലതവണ പോലീസിനോട് അപേക്ഷിച്ചു, പക്ഷേ എനിക്ക് നീതി ലഭിച്ചില്ല.”
ഒടുവിൽ ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ടുവെന്നും അവരുടെ സഹായത്താൽ തന്നെ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെന്നും അവർ പറഞ്ഞു. വേദ ജപത്തിലൂടെയും ഹോമ-ഹവനത്തിലൂടെയും പിംപ്രി-ചിഞ്ച്‌വാഡിൽ മതം മാറ്റ ചടങ്ങുകൾ പൂർത്തിയായി.
















