കൊല്ലം: പ്രണയം ഒരു കുറ്റമല്ലെന്നും പ്രണയം എല്ലാവർക്കുമുണ്ടെന്നും ഇനിയും തുടരുമെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. തനിക്കെതിരായ ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തപരമായ കാര്യമാണെന്നും ഇതൊന്നും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്.
താനൊരു മികച്ച പൊതുപ്രവർത്തകനാണ്. അഴിമതി ചെയ്തിട്ടില്ല, പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ലെന്നും തന്റെ എക്സ്റേ അവർക്ക് അറയാമെന്നും മന്ത്രി പറഞ്ഞു. വീട്ടിലെ കാര്യം പറയണ്ടാ എന്നു കരുതിയതാണെന്നും പക്ഷേ തനിക്ക് ഒന്നും മറയ്‌ക്കാനില്ലെന്നും പറഞ്ഞ മന്ത്രി വീട്ടിനുള്ളിൽ തന്നെ ശത്രുക്കളുണ്ടെന്നും ആരോപിച്ചു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പിതൃതുല്യനാണെന്ന് ഗണേഷ്കുമാർ. സുകുമാരൻ നായർക്കൊപ്പം നിഴലായി നിൽക്കണമെന്നാണ് മരിക്കുന്നതിനു മുൻപ് അച്ഛൻ പറഞ്ഞതെന്നും അദ്ദേഹം രാജിവെക്കാൻ ആവശ്യപ്പെട്ടാൽ ആ നിമിഷം രാജിവെക്കുമെന്നും ഗണേഷ്കുമാർ പറഞ്ഞു. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനെ നിയന്ത്രിക്കുന്നത് ജനറൽ സെക്രട്ടറി തന്നെയാണെന്നും താൻ കസേരയിൽ ഇരിക്കുന്നു എന്ന് മാത്രമേ ഉള്ളെന്നും ഗണേഷ്കുമാർ വ്യക്തമാക്കി.
















