കെബി ഗണേഷ് കുമാറിന്റെ അവിഹിതം ഭാര്യ കണ്ടുപിടിച്ചെന്ന് വാർത്തകൾ വന്നതോടെ മുൻപ് ഗണേശൻ പറഞ്ഞ പല കാര്യങ്ങളും വീണ്ടും ട്രോൾ ആകുകയാണ്. നാലര പതിറ്റാണ്ട് കാലമായി സിനിമയിലും സജീവമായ ഗണേശ് കുമാർ തന്റെ സിനിമാ-രാഷ്‌ട്രീയ ജീവിതത്തെ കുറിച്ച് ഡിഡി മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകൾ ഇങ്ങനെ,
സ്ത്രീകളോട് താൻ ഏറെ ബഹുമാനത്തോടെയും ആദരവോടെയും കരുതലോടെയും മാത്രമേ പെരുമാറാറുള്ളൂ. അതെനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണല്ലോ ഇതിലൊന്നും നമ്മുടെ പേര് ആരും പരാമർശിക്കാത്തത്. ഭാഗ്യം കൊണ്ട് സംഭവിച്ചതല്ല. കാരണം ഞാൻ അങ്ങനെ ചെയ്യില്ല. എല്ലാവരുമായും ഒരു സഹോദരനെ പോലെയോ സുഹൃത്തിനെ പോലെയോ ഒക്കെയാണ് ഞാൻ നിൽക്കാറുള്ളത്. ഒരുപാട് നടീ-നടന്മാരുമായി അഭിനയിച്ചിട്ടുണ്ട്.
അവരെല്ലാം തന്നെ എന്റെ അടുത്ത് ജേഷ്‌ഠനെ പോലെയുള്ള സ്നേഹമാണ് കാണിച്ചിട്ടുള്ളത്. അവർക്ക് ഒക്കെ എല്ലാവിധ സഹായവും ചെയ്‌തു കൊടുത്തിട്ടുള്ള ആളാണ് ഞാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെയുള്ളവയിൽ ഞാനൊന്നും ഇടപെടേണ്ട കാര്യമില്ല. ആരോട് വേണമെങ്കിലും നിങ്ങൾക്ക് ചോദിക്കാം. എന്റെ കൂടെ അഭിനയിച്ച സഹനടികളോ, മറ്റ് അഭിനേതാക്കളോ ഒരു മോശവും പറയില്ല. ഞാൻ അവരോട് വളരെ സ്നേഹത്തിൽ ആണ് പെരുമാറാറുള്ളത്.
എന്നാൽ യാമിനി തങ്കച്ചി മുൻപ് ഉന്നയിച്ച അവിഹിതം എന്ന ആരോപണം തന്നെയാണ് ഇപ്പോഴത്തെ ഭാര്യയും ആരോപിക്കുന്നത്. ഇതിന്റെ തെളിവുകൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു.നിയമനടപടി സ്വീകരിക്കുമോ എന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.
















