തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയില്‍ ഇന്ന് വൻ വിലക്കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഒറ്റ ദിവസം കൊണ്ട് 1440 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസവും ഒരു പവൻ സ്വർണത്തിന് 1,20,000 രൂപയായിരുന്നു വിപണി വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് മാർച്ച് 6-ന് ആയിരുന്നു (1,18,160 രൂപ).
ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന 1,18,560 രൂപ ഈ മാസത്തെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഉയർന്ന നിരക്കിലായിരുന്ന സ്വർണവില പിന്നീട് വൻ ചാഞ്ചാട്ടങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
















