ആറ്റുകാലമരും ദേവീ,
ഭദ്രേ,കൈവല്യദായിനീ!
ആറ്റുകെന്‍ ‘താപമമ്മേനിന്‍
മുന്നില്‍കുമ്പിട്ടുനില്‍പ്പൂ ഞാന്‍!
നൊമ്പരങ്ങള്‍ക്കു തായേ നിന്‍
ദര്‍ശനംതന്നെസാന്ത്വനം
വരദേ ശ്രീകരീ പാദ-
പങ്കജം എന്നുമാശ്രയം!
ഭക്തലക്ഷങ്ങള്‍,നിന്‍ ദിവ്യാ-
നുഗ്രഹംതേടിയെത്തുവോര്‍!
ആധിവ്യാധികളാറ്റുന്നോ-
രമ്മേ, നല്‍വരമേകുക!
കാരുണ്യാമൃതമെന്നെന്നും
ഭക്തര്‍ക്കേകും കൃപാമയീ
മനമാംമണ്‍കലത്തില്‍ ഞാ-
നേകാം പൊങ്കാലയും മുദാ!
















