Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസിലെ കാര്യങ്ങള്‍ എളുപ്പമല്ല; ഗ്രൂപ്പ് യുദ്ധം രൂക്ഷം

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 9, 2026, 09:54 am IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുക്കുന്നതോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യുദ്ധവും മുറുകുന്നു. സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇപ്പോള്‍ പറയുന്നത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കട്ടെയെന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണവും. പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നതോടെ അടുത്ത ദിവസങ്ങളില്‍ കുറച്ച് സീറ്റുകള്‍ പ്രഖ്യാപിക്കാനുള്ള തത്രപ്പാടിലാണ് കെപിസിസി. ഇതിനകം പാര്‍ട്ടി പ്രഖ്യാപിക്കാതെ തന്നെ ചിലര്‍ സ്ഥാനാര്‍ത്ഥികള്‍ ആയി ഫ്‌ലക്‌സും ചുമരെഴുത്തും തുടങ്ങി.

വി.ഡി. സതീശന്റെ പുതുയുഗ യാത്രയുടെ സമാപനം തിരുവനന്തപുരത്ത് എത്തുമ്പോള്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിരുന്നു നീക്കം. എന്നാല്‍ കെ.സി. വേണുഗോപാലും, രമേശ് ചെന്നിത്തലയും സണ്ണി ജോസഫും വി.ഡി. സതീശനുമൊന്നും സമവായത്തില്‍ എത്താന്‍ സാധിച്ചില്ല. ആലപ്പുഴ ജില്ലയില്‍ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും തമ്മിലുള്ള ഏറ്റുമുട്ടല്‍ നേതൃത്വം പലവട്ടം ഇടപെട്ടിട്ടും പരിഹരിക്കാന്‍ സാധിച്ചില്ല. ജില്ലയിലെ നേതാക്കളെ തങ്ങളുടെ കൈപ്പടിയില്‍ ഒതുക്കാനുള്ള ഗ്രൂപ്പ് യുദ്ധമാണ് അവിടെ നടക്കുന്നത്. മറ്റൊന്നും നോക്കാതെ ജയമാണ് ഇക്കുറി വേണ്ടതെന്ന് കേന്ദ്ര നേതൃത്വം ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആലപ്പുഴയില്‍ രക്ഷയില്ല.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പതിവുപോലെ പോസ്റ്റര്‍ യുദ്ധവും തുടങ്ങി. ആറന്മുളയില്‍ അബിന്‍ വര്‍ക്കിയെ വേണ്ടെന്നാണ് കോണ്‍ഗ്രസില്‍ ആദ്യം പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍. തൃത്താലയില്‍ വി.ടി. ബലറാമിന്റെ പ്രമാണിത്തം മുതിര്‍ന്ന നേതാക്കളെ അസ്വസ്ഥരാക്കുന്നു. കുന്നത്തൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സത്യാഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട് ഷാഫി പറമ്പിലിന്റെ ആധിപത്യം അവസാനിപ്പിക്കണമെന്ന് ഗ്രൂപ്പ് മറന്ന് എല്ലാവരും പറയുന്നു. ഷാഫിയുടെ ഇടപെടലിലൂടെയാണ് മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കിയതും പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കി വച്ചതും. തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗിക അതിക്രമ കേസ് മറ്റ് പാര്‍ട്ടികള്‍ മുഖ്യ വിഷയമാക്കും. ഇതിന് ഉത്തരവാദി ഷാഫി പറമ്പിലാണെന്ന് പാലക്കാട്ടെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. കൊച്ചി കോര്‍പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ തഴഞ്ഞതില്‍ ഒരു വിഭാഗം പ്രതിഷേധത്തിലാണ്.

തിരുവനന്തപുരം മണ്ഡലത്തില്‍ ടി.പി. ജോണിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഒരുകൂട്ടം കോണ്‍ഗ്രസുകാര്‍ രാജിവെക്കുമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സീറ്റിന് വേണ്ടി സമ്മര്‍ദം ചെലുത്തുന്ന വി.എസ്. ശിവകുമാറാണ് ഇതിന് പിന്നിലെന്ന് സിഎംപി ആക്ഷേപം ഉന്നയിക്കുന്നു. മുതിര്‍ന്നവരും യുവാക്കളും തമ്മിലുള്ള പോരും ഒരു ഭാഗത്ത് മുറുകുന്നു. സീറ്റ് വീതം വയ്‌പ്പില്‍ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യത്തോട് കെപിസിസി മുഖം തിരിച്ച് നില്‍ക്കുന്നുവെന്നാണ് പരിഭവം.

Tags: congressvd satheesanGroup war intensifies in CongressKPCC President Sunny Joseph
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.