ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും പെരിന്തൽമണ്ണയിലേക്ക് വാരാന്ത്യ സൂപ്പർഫാസ്റ്റ് സ്പെഷൽ ബസ് സർവീസുമായി കേരള ആർടിസി. സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 3ന് പുറപ്പെട്ട് മൈസൂരു, ബത്തേരി, താമരശ്ശേരി, മഞ്ചേരി വഴി രാത്രി 11ന് പെരിന്തൽമണ്ണയിലെത്തും. പെരിന്തൽമണ്ണയിൽ നിന്ന് ഞായറാഴ്ചകളിൽ രാത്രി 8.10ന് പുറപ്പെട്ട് മഞ്ചേരി, താമരശ്ശേരി, കൽപറ്റ, മാനന്തവാടി, മൈസൂരു വഴി രാവിലെ 5.45ന് ബെംഗളൂരുവിലെത്തും. 492 രൂപയാണ് ടിക്കറ്റ് നിരക്ക്.












