പത്തനംതിട്ട: വിദേശത്ത് നഴ്‌സായ പന്തളം സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനത്തില്‍ പാസ്റ്റര്‍ സാം ഹാര്‍ട്ടര്‍ (37) ആണ് അറസ്റ്റിലായത്. യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി ഉപയോഗിക്കുകയും പലപ്പോഴായി 16 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്‌തെന്നാണ് പരാതി. വിവിധ സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പിന് ഇയാളുടെ പേരില്‍ വേറെയും കേസുകളുണ്ട്.
പന്തളം എസ്എച്ച് ഒ പ്രജീഷിന്‌റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















