കൊല്ലം: കോടാലി കൈ കൊണ്ട് പതിമൂന്നുകാരനായ മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റിലായി. പട്ടാഴി മീനം ചരുവിള വീട്ടില്‍ രാജു(48 ) വിനെ ആണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു ഭാര്യയെയും കുട്ടിയെയും മര്‍ദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഭാര്യ, സഹോദരന്റെ ചികിത്സ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്തേക്ക് പോയിരുന്നു.
മര്‍ദനമേറ്റ കുട്ടിയും ഇളയ സഹോദരനും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. ഈ സമയം മദ്യപിച്ചെത്തിയ പ്രതി കോടാലിയുടെ കൈ ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മര്‍ദിച്ചു.
മര്‍ദനമേറ്റ കുട്ടിയുടെ കൈയ്‌ക്കും കാലിലും മറ്റ് ശരീര ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അേയല്‍വാസികള്‍ പ്രതിയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.














