ചെന്നൈ: വിദേശ കല്‍പ്പനകള്‍ക്ക് വഴങ്ങുന്ന കാലംകഴിഞ്ഞുപോയെന്ന് ട്രംപിനോട് രാജ്യസഭാ എംപിയും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍ എക്‌സില്‍ കുറിച്ചു.
സോഷ്യല്‍ മീഡിയ പോസ്റ്റിന്‌റെ പൂര്‍ണ്ണരൂപം: ‘പ്രിയപ്പെട്ട മിസ്റ്റര്‍ പ്രസിഡന്റ്, ഇന്ത്യയിലെ ജനങ്ങള്‍ സ്വതന്ത്രവും പരമാധികാരവുമുള്ള ഒരു രാഷ്‌ട്രത്തില്‍ പെട്ടവരാണ്. വിദൂര വിദേശ തീരങ്ങളില്‍ നിന്നുള്ള ഉത്തരവുകള്‍ ഇനി ഞങ്ങള്‍ സ്വീകരിക്കുന്നില്ല. ദയവായി നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങളുടെ സ്വന്തം കാര്യം ചെയ്യുക.
പരമാധികാര രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ശാശ്വതമായ ആഗോള സമാധാനത്തിനുള്ള ഏക അടിത്തറ. നിങ്ങളുടെ രാജ്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കും സമാധാനവും സമൃദ്ധിയും ഞങ്ങള്‍ ആശംസിക്കുന്നു.’
പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ആഭ്യന്തര-വ്യാപാര കാര്യങ്ങളില്‍ അഭിപ്രായം പറയുന്ന യുഎസ് നടപടിയെ വിമര്‍ശിച്ചാണ് കമലഹാസന്‌റെ ഈ പോസ്റ്റ്.
















