കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ സി പി എം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.കോണ്‍ഗ്രസിന്റെ കൊടിപിടിച്ചവര്‍ സ്ഥാനാര്‍ഥിയാവണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
സിപിഎം വിമതരെ യുഡിഎഫ് പിന്തുണച്ചാല്‍ പരസ്യമായി എതിര്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വെളിപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജകമണ്ഡലം കണ്‍വന്‍ഷനിലാണ് എതിര്‍പ്പ് പരസ്യമാക്കിയത്.കോണ്‍ഗ്രസുകാരെ ആക്രമിച്ചവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയില്ല. പാര്‍ട്ടിയുടെ അഭിമാനം പണയം വയ്‌ക്കാന്‍ അനുവദിക്കില്ല.
കുഞ്ഞികൃഷ്ണനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കണ്‍വന്‍ഷനില്‍ സംസ്ഥാന സെക്രട്ടറി ജംഷീര്‍ പള്ളിവയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ പ്രമേയം കൊണ്ടുവന്നത്.
















