കോഴിക്കോട്: മിഠായിത്തെരുവില്‍ ചെരുപ്പ് കടയുടെ പരസ്യം പൊല്ലാപ്പായി.പരസ്യം കണ്ട് കടയ്‌ക്ക് മുന്നില്‍ ഇരുപതിനായിരത്തോളം പേരാണ് തടിച്ചു കൂടിയത്. ഏതായാലും സംഭവത്തില്‍ കട ഉടമകള്‍ക്കെതിരെ കേസെടുത്തു. കട നടത്തിപ്പുകാരായ എട്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്തിനെന്നല്ലേ? മതിയായ സുരക്ഷ ഒരുക്കാതെ ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തിയെന്നാണ് കേസ്. അനുമതി ഇല്ലാതെ കട തുറക്കരുതെന്നും പൊലീസ് നിര്‍ദേശം നല്‍കി.ഒരു രൂപയ്‌ക്ക് ഷൂ വാങ്ങാനെത്തിയവരാണ് വെളുപ്പിന് മൂന്ന് മണി മുതല്‍ തിക്കി തിരക്കിയത്.
മംഗലാപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുവരെയും ആളുകള്‍ എത്തിയിട്ടുണ്ട്. കടയ്‌ക്ക് മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷ സാഹചര്യത്തിലേക്ക് എത്തുകയായിരുന്നു. ഇതോടെ പൊലീസ് ലാത്തി വീശി.സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഷൂ കടയുടെ പരസ്യം നല്‍കിയത്. ട്രെന്‍ഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫര്‍ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവര്‍ക്ക് ഒരു രൂപയ്‌ക്ക് ഷൂ നല്‍കുമെന്ന് ഓഫര്‍ വയ്‌ക്കുകയായിരുന്നു.
Police,
















