തിരുവനന്തപുരം: രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന തന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം അറിയിച്ചത്.
ആവശ്യം പരിഗണിച്ച് ഉടനടി തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും രാജീവ് ചന്ദ്രശേഖര്‍ നന്ദി അറിയിച്ചു.ബിലാസ്പൂര്‍ -തിരുനെല്‍വേലി എക്‌സ്പ്രസിന് ചേര്‍ത്തല റെയില്‍വേ സ്റ്റേഷനിലും മധുര- ഗുരുവായൂര്‍ എക്‌സ്പ്രസിന് ഇരിഞ്ഞാലക്കുട റെയില്‍വേ സ്റ്റേഷനിലുമാണ് സ്റ്റോപ്പ് അനുവദിച്ചത്.
ഈ പുതിയ സ്റ്റോപ്പുകള്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.റെയില്‍വേ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് മലയാളികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ മോദി സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ട്. ഇതാണ് പ്രവര്‍ത്തനമികവിന്റെ രാഷ്‌ട്രീയം- രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.
















