കൊച്ചി: ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. ശനിയാഴ്ച ചെന്നൈയിന്‍ എഫ്‌സിയോടും ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു.
കൊച്ചിയിലെ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. മത്സരത്തിന്റെ 42-ാം മിനിറ്റില്‍ ഇമ്രാന്‍ ഖാനാണ് ഗോള്‍ നേടിയത്.
ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് 12-ാം സ്ഥാനത്തായി. സീസണിലെ നാല് മത്സരങ്ങളിലും തോറ്റ ബ്ലാസ്റ്റേഴ്‌സിന് നിലവില്‍ പോയിന്റ് ഒന്നും ഇല്ല.വിജയത്തോടെ ചെന്നൈയിന്‍ എഫ്‌സിക്ക് നാല് പോയിന്റായി.
















