ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചില ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു.ബഹ്റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇത് ബാധകമാണ്.
തിങ്കള്‍, ചൊവ്വ, ബുധന്‍ ( മാര്‍ച്ച് ഒമ്പത്, 10, 11 തീയതികളില്‍) ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്.സിബിഎസ്ഇ മാര്‍ച്ച് 10 ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം മാര്‍ച്ച് 12 മുതല്‍ ഷെഡ്യൂള്‍ ചെയ്ത പരീക്ഷകള്‍ സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കും.
നേരത്തെ മാര്‍ച്ച് ഏഴിന് (ശനിയാഴ്ച)നടത്താനിരുന്ന പ്ലസ് ടു പരീക്ഷ ബോര്‍ഡ് മാറ്റിയിരുന്നു.ഗള്‍ഫിലെ ചില രാജ്യങ്ങളിലെ സ്‌കൂളുകളില്‍ മാര്‍ച്ച് ഏഴ് മുതല്‍ മാര്‍ച്ച് 11 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പത്താം ക്ലാസ് പരീക്ഷകളും കഴിഞ്ഞ ദിവസം സിബിഎസ്ഇ റദ്ദാക്കിയിരുന്നു.
















