കൊച്ചി:കാപ്പ ഉത്തരവ് ലംഘിച്ച പ്രതി അറസ്റ്റിലായി.കീഴ്മാട് ചാലക്കല്‍ കരിയാപുറം വീട്ടില്‍ മനാഫിനെ (37) ആണ് അറസ്റ്റ് ചെയ്തത്.
കൊലപാതകശ്രമം, കവര്‍ച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം എറണാകുളം റേഞ്ച് ഡിഐജി കഴിഞ്ഞ ഡിസംബര്‍ 18ന് നാട് ഇയാളെ നാടുകടത്തിയിരുന്നു.
ഉത്തരവ് ലംഘിച്ച് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിച്ചു ഇയാള്‍.തുടര്‍ന്നാണ് ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ജയിലിലടച്ചത്.
















