കൊല്ലം : മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് അപകടം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായി. ഒമ്പത് തൊഴിലാളികളെ രക്ഷപ്പെടുത്തി.ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം.കന്യാകുമാരിക്ക് സമീപമാണ് അപകടമുണ്ടായത്.
വിയറ്റ്‌നാം കപ്പലാണ് ബോട്ടിലിടിച്ചത്. രക്ഷപ്പെടുത്തിയ ഒമ്പത് പേരുമായി ഈ കപ്പല്‍ കൊച്ചി തീരത്തേക്ക് വരികയാണ്.
ശക്തികുളങ്ങര സ്വദേശിയുടെ ഉടമസ്ഥതയിലുളള ബോട്ടാണ് അപകടത്തില്‍ പെട്ടത്. ചെമ്മീന്‍ പിടിക്കാന്‍ പോയ ബോട്ടാണിത്. കഴിഞ്ഞ ദിവസമാണ് സെന്റ് ജോസഫ് എന്ന ബോട്ട് ശക്തികുളങ്ങരയില്‍ നിന്ന് പുറപ്പെട്ടത്.
അപകടവിവരങ്ങള്‍ കൊല്ലം ജില്ലാ ഭരണകൂടം ശേഖരിച്ച് വരികയാണ്.
















