പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഐയില്‍ പേയ്‌മെന്റ് സീറ്റ് വിവാദം.മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വ്യവസായിയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് വിവാദത്തിലായത്.
ഒരു വിഭാഗം നേതാക്കള്‍ മന്‍സില്‍ ബക്കറിനെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിക്കുന്നത് പണം വാങ്ങിയാണ് എന്നാണ് ആരോപണം.പൊതുസമ്മതന്‍ എന്ന് പറഞ്ഞാണ് മന്‍സില്‍ ബക്കറിനെ സിപിഐ സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചത് എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.ഇതിന് പിന്നില്‍ പാലക്കാട്ടെ സംസ്ഥാന നേതാവാണെന്നാണ് ആക്ഷേപം.
എന്നാല്‍,മണ്ണാര്‍ക്കാട്, അട്ടപ്പാടി മണ്ഡലം കമ്മറ്റികള്‍ പേയ്‌മെന്റ് സീറ്റിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.സിപിഐ നേതാവ് മണികണ്ഠന്‍ പൊറ്റശേരി ,ജില്ലാ പഞ്ചായത്ത് അംഗം വി എം ലത്തീഫ് , സിപിഐ ജില്ല സെക്രട്ടറി സുമലത മോഹന്‍ദാസ് എന്നിവരുടെ പേരുകളാണ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്.
















