കൊച്ചി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിനെതിരെ സാഹചര്യ തെളിവുകള്‍ മാത്രമാണുള്ളതെന്നും കുറ്റക്കാരനാണെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഹൈക്കോടതി. സെഷന്‍സ് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
അടിവസ്ത്രം കോടതിയില്‍നിന്ന് വാങ്ങിയപ്പോഴും തിരികെ ഏല്‍പ്പിച്ചപ്പോഴും അഭിഭാഷകനെന്ന നിലയില്‍ ആന്റണി രാജു ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ തിരിമറി നടത്തിയത് അദ്ദേഹമാണെന്ന് അതുകൊണ്ടുമാത്രം കരുതാന്‍ കഴിയുന്നതെങ്ങിനെയെന്ന് കോടതി ആരാഞ്ഞു.
തിരിമറി നടത്തിയത് ആരാണെന്നോ, എന്നാണെന്നോ, എവിടെ വെച്ചാണെന്നോ തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗവും ചൂണ്ടിക്കാട്ടി.















