ആലപ്പുഴ :മാന്നാറില്‍ പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ പട്ടാപ്പകല്‍ 56കാരിയെ പീഡിപ്പിച്ചു. പ്രതി പരുമല കോട്ടക്കല്‍ സ്വദേശി സബീറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സംഭവ സമയം കുളിക്കടവില്‍ മറ്റാരുമുണ്ടായിരുന്നില്ല.തുണി അലക്കി കൊണ്ടു നിന്ന സ്ത്രീയെ അക്കരെ നിന്ന് നീന്തിയെത്തിയ പ്രതി പിറകിലൂടെ കയറി പിടിച്ച് പുഴയില്‍ മുക്കി. ശേഷം കരയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ഇരയായ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഒളിവില്‍ പോയ പ്രതി സബീര്‍ കൊലപാതകക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി പ്രദേശത്ത് തന്നെ ഒളിവില്‍ കഴിയുകയാണെന്നാണ് പ്രാഥമിക നിഗമനം.
















