ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദഘാടകനായുള്ള പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണം സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ജി. സുധാകരന്‍ നിരസിച്ചു. പൊതുമരാമത്തു വകുപ്പ്
മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ട് ക്ഷണിച്ചിട്ടും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ പൊതുമരാമത്തു മന്ത്രി കൂടിയായ സുധാകരന്‍ എത്താനാവില്ലെന്ന് അറിയിക്കുകയായിരുന്നു. പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് വ്യക്തമാക്കിയിട്ടും അനുനയത്തിന്‌റെ ഭാഗമായി പാലം ഉദ്ഘാടനത്തിന്റെ പോസ്റ്ററില്‍ സുധാകരന്റെ ചിത്രം ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി തയ്യാറായിരുന്നു. എന്നിട്ടും വഴങ്ങുന്ന ലക്ഷണം കാണാത്തതില്‍ പാര്‍ട്ടിക്ക് നിരാശയുണ്ട്. ശനിയാഴ്ച പാലം ഉദ്ഘാടനത്തിനെത്തുമ്പോള്‍ മുഖ്യമന്ത്രി നേരിട്ട്് സുധാകരനെ കണ്ട് ചര്‍ച്ച നടത്തിയേക്കും.















