തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗക്കേസിന്‌റെ തെളിവെടുപ്പില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടും വിട്ടു നിന്നുവെന്ന കണ്ടെത്തലില്‍ തിരുവല്ല മുന്‍ ഡിവൈഎസ്പിയെ സസ്പെന്‍ഡു ചെയ്തു. ഡിവൈഎസ്പി എസ്. നന്ദകുമാറിനെയാണ് ഡിജിപിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡു ചെയ്തത്. ജില്ലാ പൊലീസ് മേധാവി പ്രത്യേകം നിര്‍ദേശിച്ചിട്ടും ഡിവൈഎസ്പി തെളിവെടുപ്പിന് എത്തിയില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലിലിലും മറ്റും എത്തിച്ചുള്ള തെളിവെടുപ്പില്‍ പങ്കെടുക്കണമെന്ന് എസ്പി പത്തനംതിട്ട ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. പ്രത്യേക സുരക്ഷ ഒരുക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡിജിപി പ്രത്യേക കുറിപ്പോടെ ഇത് സര്‍ക്കാരിന് സമര്‍പ്പിക്കുകയിരുന്നു. സംഭവത്തില്‍ രാഷ്‌ട്രീയകാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
















