കോട്ടയം: സര്‍ക്കാര്‍ സര്‍വീസിലെ വിവിധ തസ്തികകളില്‍ താത്കാലിക നിയമനങ്ങള്‍ നടത്താനുള്ള തിരക്കിട്ട നീക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍. പാര്‍ട്ടി അനുഭാവികളെ തിരുകിക്കയറ്റാനുള്ള വിജ്ഞാപനങ്ങള്‍ തുരുതുരെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ 436 പഞ്ചായത്തുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ തസ്തിക സൃഷ്ടിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനമാണ് ഇതില്‍ ഏറ്റവും പുതിയത്. ഭരണ കാലാവധി കഴിയും ഇടത് അനുഭാവികളായ 436 പേരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഈ തസ്തികളിലേക്ക് നിയമിക്കാനാവും. പിഎസി നിയമനം ഒഴിവാക്കിയാണ് ഈ താത്കാലിക നിയമനത്തിന് സര്‍ക്കാര്‍ തയ്യാറായത്. കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ സമാനമായ രീതിയില്‍ 35 തസ്തികള്‍ സൃഷ്ടിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രി സഭ തീരുമാനിച്ചിട്ടുണ്ട്.
















