കോട്ടയം: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മ്മാണാനുമതിക്ക് ആവശ്യമായ പൊതുജന തെളിവെടുപ്പ് റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും തെളിവെടുപ്പ് നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടറാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. നിര്‍മ്മാണ അനുമതി ലഭിക്കുന്നതിന് ഇതാവശ്യമാണ്. വിമാനത്താവളം വന്നാല്‍ പ്രാദേശികമായി ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കകളും മറ്റും പരിഹരിക്കുന്നതിനുള്ള നടപടികള്‍ വിശദീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. ഇതു വിലയിരുത്തിയും ആവശ്യമെങ്കില്‍ ഹിയറിംഗിന് വിളിച്ചും അഭികാമ്യമെന്നു കണ്ടാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ടിന് അനുമതി നല്‍കും. അനുബന്ധ മന്ത്രാലയങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തുടര്‍ നടപടികള്‍.
















