ഇടുക്കി:കൊല്ലം-തേനി ദേശീയപാതയില്‍ മുണ്ടക്കയം 35-മൈല്‍ മരുതുംമൂടിന് സമീപം പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കാറിലും ബൈക്കിലും ഇടിച്ച് മറിഞ്ഞതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.250 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.
വെളളിയാഴ്ച രാവിലെ പത്തരയോടു കൂടിയായിരുന്നു അപകടം. ചങ്ങനാശേരിയില്‍ നിന്ന് മൈദയുമായി കുമളി ഭാഗത്തേക്ക് പോയ പിക്കപ്പ് വാന്‍ പെരുവന്താനം ഭാഗത്തുനിന്നും വന്ന ബൈക്കിലും കാറിലുമിടിച്ചു. ഇതിന് ശേഷം റോഡ് വശത്തെ ബാരിക്കേഡും തകര്‍ത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.
















