തൃശൂര്‍::പൂജാരിയുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ യുവതി റിമാന്‍ഡില്‍.പറക്കാട്ടുകര മണ്ണാംപറമ്പില്‍ വീട്ടില്‍ സൂര്യ (26)യാണ് കേസിലെ പ്രതി.
പ്രശ്ന പരിഹാരത്തിനായി മറ്റത്തൂര്‍ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടില്‍ എത്തി പൂജാരിയുടെ ഭാര്യയുടെ 12 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രശ്നപരിഹാരത്തിനായി യുവതി ഇടക്കിടെ പൂജാരിയുടെ വീട്ടില്‍ എത്താറുണ്ട്.
പൂജാരി മറ്റൊരു മുറിയിലേക്ക് പോയ വേളയിലാണ് പ്രതി അലമാരയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.സ്വര്‍ണം കൊടകരയിലെ ഫിനാന്‍സ് കമ്പനിയില്‍ വിറ്റ് പ്രതി പുതിയ സ്വര്‍ണവും ഗൃഹോപകരണങ്ങളും വാങ്ങി.പണയത്തിലിരുന്ന ആഭരണങ്ങള്‍ തിരിച്ചെടുത്തു.
















