കൊച്ചി:പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം വിമാന സര്‍വീസുകള്‍ റദ്ദാക്കുന്ന സാഹചര്യത്തില്‍
സംസ്ഥാനത്ത് നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു. നിലവില്‍ കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ ഇവ വലിയ തോതില്‍ കെട്ടിക്കിടക്കുകയാണ്.
ഈ സാഹചര്യത്തില്‍ ചരക്ക് പ്രാദേശിക വിപണിയില്‍ വിറ്റഴിക്കേണ്ടി വരും.ഈ സ്ഥിതിയാണെങ്കില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പഴം – പച്ചക്കറി വിലയില്‍ വന്‍ ഇടിവുണ്ടാകും.
കേരളത്തിലും തമിഴ്‌നാട്ടിലും നിന്നുമുള്ള പഴങ്ങളും പച്ചക്കറികളും വലിയ തോതിലാണ് ഗള്‍ഫിലേക്ക് കയറ്റി അയയ്‌ക്കുന്നത്. കേരളത്തില്‍ നിന്നുള്ള ചക്കയ്‌ക്ക് ഉള്‍പ്പെടെ അവിടെ വലിയ തോതില്‍ ആവശ്യക്കാരുണ്ട്.
കയറ്റുമതി തടസപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും മൊത്ത വിതരണ വിപണികളില്‍ ഇതിനകം തന്നെ വിലയില്‍ ഗണ്യമായ കുറവ് ഉണ്ടായതായി കച്ചവടക്കാര്‍ പറയുന്നു.ഇനിയുളള ദിവസങ്ങളില്‍ ചരക്കുകള്‍ കൂടുതല്‍ എത്തുന്നതോടെ വിലയില്‍ വീണ്ടും വലിയ ഇടിവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. വിലയിടിവ് കര്‍ഷകരെ കൂടുതല്‍ പ്രതികൂലമായി ബാധിക്കും.
















