കോഴിക്കോട്: സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ കേരള പോലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ സൈ ഹണ്ട്’ എന്നു പേരിട്ടിട്ടുള്ള പരിശോധനയില്‍ വടകരയില്‍ രണ്ട് മുസ്‌ലീം ലീഗ് നേതാക്കള്‍ അറസ്റ്റില്‍.
എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സഫീര്‍, ചോറോട് സ്വദേശി സിറാജ് എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി സൈബര്‍ സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.വടകര കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നുവെന്ന് വ്യാപക പരാതികള്‍ ഉണ്ടായിരുന്നു.
സാമ്പത്തിക ക്രമക്കേടുകള്‍ക്കും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കുമെതിരെ കര്‍ശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.
















