Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആക്രമണം തുടങ്ങുന്നതിന് മുമ്പ് മോദി എന്തിനാണ് ഇസ്രയേൽ സന്ദർശിച്ചത് : പ്രധാനമന്ത്രിയോട് ചോദ്യമുന്നയിച്ച് തോമസ് ഐസക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2026, 10:42 pm IST
in Kerala

കൊച്ചി : ഇറാനിലെ ഇസ്രായേൽ- യുഎസ് സംയുക്താക്രമണത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിനാണ് ഇസ്രായേൽ സന്ദർശിച്ചതെന്ന് സിപിഎം നേതാവ് തോമസ് ഐസക്ക് . ഇന്ത്യയുടെ ഹിന്ദുത്വ തീവ്രദേശീയത അമേരിക്കയുടെ മുന്നിൽ മുട്ടുവിറയ്‌ക്കുകയാണെന്ന് പറഞ്ഞ് ദേശവിരുദ്ധ പ്രസ്താവനയും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ ഉന്നയിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ….

ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയ്‌ക്ക് സമീപം ഇറാന്റെ യുദ്ധക്കപ്പൽ ടോർപ്പിഡോ ചെയ്ത് അമേരിക്ക തകർത്തു. 87 നാവികർ കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്. അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിലാണ് സംഭവം. പക്ഷേ, നമ്മുടെ രാജ്യത്തിനു സമീപംവച്ചല്ലേ? ഒരു പ്രതിഷേധ പ്രസ്താവന ഇന്ത്യാ സർക്കാരിന്റേതായിട്ടുണ്ടോ? മോഡി എന്തെങ്കിലും മൊഴിഞ്ഞോ?
എന്തിന് എന്നായിരിക്കും ചിന്തിക്കുക? കാരണം ഈ കപ്പൽ ഇന്ത്യാ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചിട്ട് മിലാൻ എന്നു പറയുന്ന നാവിക അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കാൻ എത്തിയതാണ്. ഒരു മാസമായി വിശാഖപട്ടണത്ത് ഉണ്ടായിരുന്നു. ഇത്തരം സൈനിക അഭ്യാസങ്ങളുടെ പ്രോട്ടോക്കോൾ പ്രകാരം യുദ്ധസജ്ജീകരണത്തിനായി ആയുധ തയ്യാറെടുപ്പ് നടത്തുവാൻ പാടുള്ളതല്ല. അതുകൊണ്ട് യുദ്ധസജ്ജമല്ലാതെയായിരുന്നു മടക്കയാത്ര. ഈ യാത്രയെക്കുറിച്ച് അമേരിക്കയ്‌ക്ക് കൃത്യമായി അറിയാമായിരുന്നു. കാരണം, അമേരിക്കയും ഈ നാവിക അഭ്യാസത്തിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം അവർ പിന്മാറുകയാണ് ചെയ്തത്.
ആക്രമണത്തിൽ തകർന്ന യുദ്ധക്കപ്പലിൽ തകർന്ന നാവികരെ രക്ഷിക്കുന്നതിന് അമേരിക്കൻ അന്തർവാഹിനി ഒന്നും ചെയ്തില്ല. ശ്രീലങ്കൻ നാവികരാണ് കുറച്ചുപേരെയെങ്കിലും രക്ഷപ്പെടുത്തിയത്. നാവിക മര്യാദകൾപോലും ലംഘിച്ചുകൊണ്ടുള്ള ഈ സൈനിക ആക്രമണത്തിനെതിരായി പ്രതിഷേധിച്ചില്ലെങ്കിലും ഉത്കണ്ഠയെങ്കിലും അറിയിക്കേണ്ടതില്ലേ? അതുപോലും ഇന്ത്യാ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചയ്‌ക്ക് മദ്ധ്യസ്ഥതവഹിച്ച ഒമാൻ പറയുന്നത് ശരിയെങ്കിൽ അണുവായുധം നിർമ്മിക്കില്ലായെന്ന് ഉറപ്പുനൽകാൻ ഇറാൻ തയ്യാറായിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നവേളയിലാണ് അപ്രതീക്ഷിതമായി ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനുനേരെ ആക്രമണം അഴിച്ചുവിടുന്നത്. ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി മോദി എന്തിനാണ് ഇസ്രയേൽ സന്ദർശിച്ചത്? ഇന്ത്യാ രാജ്യത്തെ അമേരിക്കൻ – ഇസ്രയേൽ കടന്നാക്രമണത്തിലെ മാപ്പുസാക്ഷിയായി മോദി മാറ്റിയിരിക്കുകയാണ്.
അങ്ങനെ അമേരിക്കയുടെ സാമന്തരരാജ്യമായി മാറിയ ഇന്ത്യ എങ്ങനെയാണ് നമ്മുടെ ക്ഷണം സ്വീകരിച്ചുവന്ന ഇറാനിയൻ കപ്പലിനെ ആക്രമിച്ചു തകർത്തതിനെതിരെ പ്രതിഷേധിക്കുക? ഇന്ത്യയുടെ ഹിന്ദുത്വ തീവ്രദേശീയത ബ്രട്ടീഷുകാർക്ക് മുന്നിൽ മുട്ടുവിറച്ചതുപോലെ ഇന്നിപ്പോൾ അമേരിക്കയുടെ മുന്നിൽ മുട്ടുവിറയ്‌ക്കുകയാണ്.

Tags: Dr.Thomas Isaac
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പലസ്തീന്‍ ഐക്യദാര്‍ഢ്യവും ഗുണം ചെയ്തില്ലെന്ന് ഐസക്ക്; നമ്മുടെ എന്തെങ്കിലും വീഴ്ചകള്‍ നിമിത്തങ്ങളായിട്ടുണ്ടോ?

Editorial

കിഫ്ബി തട്ടിപ്പുകാര്‍ രക്ഷപ്പെടരുത്

Kerala

കിഫ്ബി മസാല ബോണ്ട്: കമ്മീഷനടിക്കാന്‍ തിരിമറി നടത്തിയെന്ന് ഉറപ്പാകുന്നു; അടിമുടി ദുരൂഹത

Kerala

ഐസക്കുമായി ആത്മബന്ധം; തെരഞ്ഞെടുപ്പില്‍ സജീവം

Kerala

വീണ്ടും ഡെമോക്ലീസിന്റെ വാള്‍പോലെ ഇഡി സമന്‍സ്; ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡി; ഇഡിക്ക് അതിന് അധികാരമില്ലെന്ന് ഐസക്കിന്റെ വക്കീല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.