തിരുവനന്തപുരം: പൊലീസിനെതിരെ ഉളള അതിക്രമങ്ങളില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി .പൊലീസ് സ്വന്തം ചുമതലകളുമായി ധൈര്യമായി മുന്നോട്ടു പോകണം.
പൊലീസിന് നേരെയുളള അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിജിപി പറഞ്ഞു. പൊലിസിന്റെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയിലാണ് ഡിജിപി ഇങ്ങനെ പറഞ്ഞത്.
സമൂഹത്തില്‍ സമാധാനവും നീതിയും നടപ്പാക്കുന്ന പൊലീസുമായി സഹകരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.രാഷ്‌ട്രീയ കക്ഷികളും യുവജന സംഘടനകളും പൊലീസുമായി സഹകരിക്കണമെന്നും ഡിജിപി പറഞ്ഞു.തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐക്കാര്‍ പൊലീസുകാരനെ മര്‍ദിച്ചതും കൊല്ലത്ത് പൊലീസ് ജീപ്പ് തടഞ്ഞിട്ട് എസ് എച്ച് ഒയെ അസഭ്യം പറഞ്ഞതും വിവാദമായിരുന്നു.
















