ന്യൂഡൽഹി: പശ്ചിമ ബംഗാൾ രാഷ്‌ട്രീയത്തിൽ നിർണ്ണായക നീക്കം. സംസ്ഥാന ഗവർണർ സി.വി. ആനന്ദബോസ് തന്റെ പദവി രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഈ സ്ഥാനമൊഴിയൽ രാഷ്‌ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മൂന്നര വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. തന്റെ രാജിക്കത്തിൽ സ്ഥാനമൊഴിയാനുള്ള വ്യക്തമായ കാരണങ്ങൾ അദ്ദേഹം സൂചിപ്പിച്ചിട്ടില്ല.
















