തിരുവനന്തപുരം: നവകേരള സര്‍വേ പൂര്‍ത്തിയാക്കാനുളള സമയ പരിധി ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. മാര്‍ച്ച് 31 വരെയാണ് ദീര്‍ഘിപ്പിച്ചത്.
നേരത്തെ ഫെബ്രുവരി 28 വരെയായിരുന്നു സര്‍വേ നിശ്ചയിച്ചിരുന്നത്.സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാരിന് അനുകൂലമായി ഉത്തരവ് ലഭിച്ച പശ്ചാത്തലത്തിലാണ് നവകേരള സര്‍വേ നീട്ടിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.ക്ഷേമ പദ്ധതികള്‍ എങ്ങനെ നടക്കുന്നവെന്നറിയാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് നവകേരള സര്‍വേ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.
സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനെന്നും പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനെന്നും ചൂണ്ടിക്കാട്ടി നടത്തിയ നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് തെരഞ്ഞടുപ്പ് കാലത്ത് സര്‍ക്കാരിന് വലിയ ആശ്വാസമാണ് നല്‍കിയത്.
















