രാജ്യത്തെ കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി. 2,000 രൂപ വീതമാണ് നിലവില്‍ പദ്ധതി വഴി കര്‍ഷകര്‍ക്ക് കൈമാറുന്നത്. രാജ്യത്തെ യോഗ്യരായ കര്‍ഷകര്‍ക്ക് വര്‍ഷം 6,000 രൂപ നാല് മാസത്തിലൊരിക്കല്‍ 2,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി സര്‍ക്കാര്‍ നല്‍കുന്നു.
21ാം ഗഡു നവംബര്‍ മാസത്തിലാണ് നല്‍കിയത്. 22ാം ഗഡു ഫെബ്രുവരി മുതല്‍ മാര്‍ച്ച് അവസാനം വരെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ എല്ലാവര്‍ക്കും 2,000 രൂപ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.പിഎം കിസാന്‍ ഗുണഭോക്താക്കള്‍ എല്ലാവരും തന്നെ ഇ കെവൈസി ചെയ്തിരിക്കണം. പിഎം കിസാന്‍ വെബ്‌സൈറ്റിലൂടെയോ അടുത്തുള്ള സിഎസ്‌സി സെന്ററിലൂടെയോ ഇത് ചെയ്യാവുന്നതാണ്.
ഇത് ചെയ്യേണ്ട വിധം ഇങ്ങനെ,
- പിഎം കിസാന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക
- ഫാര്‍മര്‍ കോര്‍ണര്‍ ബെനിഫിഷ്യറി സ്റ്റാറ്റസ് തിരഞ്ഞെടുക്കുക
- ആധാര്‍ നമ്പര്‍/ബാങ്ക് അക്കൗണ്ട്/ മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക
- ഗെറ്റ് സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക
ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍,
ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍,
ഭൂമി വിവരങ്ങള്‍ അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ തെറ്റായി നല്‍കിയവര്‍,
ഒരു കുടുംബത്തിലെ ഒന്നിലധികം ആളുകള്‍ ഉപഭോക്താക്കളായാല്‍,
2019 ഫെബ്രുവരി 1ന് ശേഷം ഭൂമി സ്വന്തമാക്കിയവര്‍, തുടങ്ങിയവർക്ക് 2000 രൂപ ലഭിക്കില്ല.












