ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വിയോഗത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിനിടെയാണ് ഖമനയി കൊല്ലപ്പെട്ടത്. ഈ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പുസ്തകത്തിൽ ഒപ്പിട്ടത്.
അലി ഖമനയിയുടെ വധത്തെ ഇന്ത്യ അപലപിക്കാത്തതിനെതിരെ കോൺഗ്രസും നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ അതിഥിയായി എത്തിയ ഇറാന്റെ യുദ്ധക്കപ്പൽ IRIS ദേന തകർത്തതുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതികരിക്കാത്തതിലും രാഷ്‌ട്രീയ വിമർശനങ്ങൾ ഉയർന്നിരുന്നു.
















