ന്യൂദല്‍ഹി: നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപകനും സമുദായാചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ മന്നത്ത് പദ്മനാഭനു ദല്‍ഹിയില്‍ സ്മാരകമൊരുങ്ങുന്നു.
ദല്‍ഹി എന്‍എസ്എസ് നേതൃത്വത്തിലാണ് സ്മാരകം. മാര്‍ച്ച് 25ന് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് തറക്കല്ലിടും. ആറു മാസം കൊണ്ട് സ്മാരക നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ദല്‍ഹി എന്‍എസ്എസ് ഭാരവാഹികള്‍ അറിയിച്ചു.
മന്നത്താചാര്യനു ദല്‍ഹിയില്‍ ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന് ആനന്ദ ബോസ് പറഞ്ഞിരുന്നു. അതിന് തന്റെ ഒരു മാസത്തെ ശമ്പളം അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് ദല്‍ഹി എന്‍എസ്എസ് സ്മാരക നിര്‍മാണത്തിനൊരുങ്ങുന്നത്.
















