ആലുവ : നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. അസം നൗഗാവ് സ്വദേശി റബ്ബുൽ ഇസ്‌ലാം (23)നെയാണ്
പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കുറുപ്പംപടി പോലീസും ചേർന്ന് പിടികൂടിയത്..
കുറുപ്പംപടി ടൗണിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കുറച്ചുനാളുകളായി ഇയാൾ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കുറുപ്പുംപടിയിൽ റൂമെടുത്തു താമസിക്കുന്ന ഇയാൾ 500 രൂപ നിരക്കിൽ ചെറിയ പൊതികളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു. ഒഡീഷയിൽ നിന്നാണ് റബ്ബുൽ ഇസ്‌ലാമിന് കഞ്ചാവ് ലഭിച്ചിരുന്നത്. ഒരു വർഷമായി കുറുപ്പുംപടിയിൽ താമസിച്ചുവരികയായിരുന്നു.
പെരുമ്പാവൂർ
എ എസ് പി ഹാർദിക് മീണ, ഇൻസ്പെക്ടർ കെ.വി
രാജേഷ് കുമാർ, എസ്.ഐമാരായ ബി.എം ചിത്തുജി, പി.എം മുഹമ്മദ്, എ.എസ്.ഐമാരായ പി.എ
അബ്ദുൽ മനാഫ്, പി.എ ഷംസു, സീനിയർ സി പി ഒ മാരായ ടി.എ
അഫ്സൽ, ബെന്നി ഐസക്ക്,
റോബിൻ ജോയി, കെ.എ നൗഫൽ,
അരുൺ കരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















