ന്യൂദല്‍ഹി : ദരിദ്രര്‍ക്ക് ചികില്‍സാ ചെലവില്‍ ഇളവു നല്‍കണമെന്ന ഉത്തരവു പാലിക്കാതിരുന്ന ദല്‍ഹിയിലെ 51 ആശുപത്രികള്‍ക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. ഈ ആശുപത്രികള്‍ക്ക് ദല്‍ഹി സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നതിന് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച വിവിധ അപേക്ഷയിലാണ് ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, എന്‍വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 2018-ല്‍ ദല്‍ഹിയിലെ ദരിദ്രര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിനുള്ള നയം രൂപീകരിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാന്‍ കോടതി ആശുപത്രികളോട് നിര്‍ദ്ദേശിച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ ഭൂമി അനുവദിച്ച സ്വകാര്യ ആശുപത്രികള്‍ക്കും ഇത് ബാധകമായിരുന്നു. ഇതുപ്രകാരം ഒപി വിഭാഗം രോഗികള്‍ക്ക് 25% കിടത്തി ചികില്‍സാ രോഗികള്‍ക്ക് 10 ശതമാനവും ഇളവ് ലഭിക്കേണ്ടതായിരുന്നു.
എന്നാല്‍ ചില ആശുപത്രികള്‍ 2018 ലെ കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി കോടതി നിയമിച്ചു.
















