പാലക്കാട്: പാലക്കാട് ഡിവിഷനില്‍ ആര്‍പിഎഫും എക്‌സൈസും സംയുക്തമായി ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും നടത്തിയ പരിശോധനയില്‍ 30 ലക്ഷം രൂപയുടെ മയക്കുമരുന്നും മദ്യവും പിടികൂടി.
പാലക്കാട്ടുനിന്ന് കണ്ടെടുത്ത 53.9 കിലോ കഞ്ചാവിനുമാത്രം 26.95 ലക്ഷം രൂപ വിലവരും. ഷൊര്‍ണൂരില്‍ നിന്ന് രണ്ട് കിലോയും തലശ്ശേരിയില്‍ നിന്ന് 3.9 കിലോയും കഞ്ചാവ് പിടികൂടി. പയ്യന്നൂരില്‍ നിന്ന് 13.5 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.
ആകെ 59.8 കിലോ കഞ്ചാവും 13.5 ലിറ്റര്‍ മദ്യവുമാണ് രണ്ടു ദിവസത്തെ പരിശോധനയില്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
















