വോള്‍വര്‍ ഹാംപ്ടണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വമ്പന്‍മാരായ ലിവര്‍പൂള്‍ എഫ്‌സിക്ക് വീണ്ടും കാലിടറി. വുള്‍വ്‌സിനെതിരായ മത്സരത്തില്‍ അവരുടെ മൈതാനത്താണ് മത്സരം നടന്നത്.
മത്സരത്തില്‍ ലിവര്‍ വലിയ ആധിപത്യം പുലര്‍ത്തിയെങ്കിലും ഒരേയൊരു തവണ മാത്രമാണ് പന്ത് വലയിലെത്തിച്ചത്. ഗോളില്ലാതെ തീര്‍ന്ന് ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ മൂന്ന് ഗോളുകളും വീണത്.
78-ാം മിനിറ്റില്‍ വുള്‍വ്‌സിനായി റോഡ്രിഗോ ഗോമസ് ഗോള്‍ നേടി മുന്നിലെത്തിച്ചു. അഞ്ച് മിനിറ്റിനകം സൂപ്പര്‍ താരം മുഹമ്മദ് സലയിലുടെ ലിവര്‍ തിരിച്ചടിച്ചു. പിന്നീട് സ്റ്റോപ്പേജ് സമയത്തായിരുന്നു വുള്‍വ്‌സിന്റെ വിജയഗോള്‍. ആന്‍ഡ്രെ ട്രിന്‍ഡാഡെ ആണ് ഗോള്‍ നേടിയത്.
പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍. വുള്‍വ്‌സ് ഏറ്റവും അവസാന സ്ഥാനത്തുള്ള ടീമും.
















