ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്‌കാര ചടങ്ങ് മാറ്റി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച നടത്തുമെന്നാണ് ഇറാന്‍ ഭരണകൂടം അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംസ്‌കാരം മാറ്റിവെച്ചതായി അധികൃതര്‍ പറഞ്ഞു. പുതിയ തീയതി പിന്നീട് അറിയിക്കും.
36 വര്‍ഷം ഇറാനെ നയിച്ച ഖമേനിയെ അദ്ദേഹത്തിന്റെ പിതാവിനെ അടക്കം ചെയ്ത വടക്കുകിഴക്കന്‍ നഗരമായ മഷ്ഹാദില്‍ ഇമാം റെസ ദേവാലയത്തിനുള്ളില്‍ സംസ്‌കരിക്കുമെന്നാണ് നേരത്തെ അറിയിച്ചത്. ചടങ്ങുകള്‍ക്ക് മുമ്പായി മഹത്തായ വിടവാങ്ങല്‍ ചടങ്ങും നടത്തുമെന്ന് ഐആര്‍ജിസിയും വ്യക്തമാക്കിയിരുന്നു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
















