ടെഹ്‌റാൻ: അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി മകൻ മോജ്തബ ഖമേനിയെ തിരഞ്ഞെടുത്തുവെന്ന വാർത്തകൾ ഇറാൻ സർക്കാർ ഔദ്യോഗികമായി നിഷേധിച്ചു. ഇസ്രായേൽ മാധ്യമങ്ങളാണ് മോജ്തബ അധികാരമേൽക്കുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത്തരം വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും വിദഗ്ധ സമിതി ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും ഇറാൻ കോൺസുലേറ്റ് വ്യക്തമാക്കി.
തന്റെ പിതാവിന്റെ ഓഫീസിന്റെ ചുമതല വഹിച്ചിരുന്ന മോജ്തബയ്‌ക്ക് ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്സിലും ഖുദ്‌സ് ഫോഴ്സിലും ശക്തമായ സ്വാധീനമുണ്ട്. 2019ൽ അമേരിക്ക മോജ്തബയ്‌ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഖമേനിയേക്കാൾ തീവ്രനിലപാടുള്ള വ്യക്തിയായാണ് മോജ്തബയെ ഇസ്രായേൽ മാധ്യമങ്ങൾ വിലയിരുത്തുന്നത്.
ആയത്തുള്ള അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ. 2019ല്‍ ഇയാള്‍ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 56 വയസുള്ള മൊജ്താബയ്‌ക്ക് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോറുമായി(ഐആര്‍ജിസി) അടുത്ത ബന്ധമുണ്ട്. ഖമേനി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മൊജ്താബയെ നിരവധി പേര്‍ കണ്ടിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഖമേനി തയാറാക്കിയ പിന്‍ഗാമികളുടെ സാധ്യതാ പട്ടികയിലും മൊജ്താബയുടെ പേരുണ്ടായിരുന്നില്ല. ഇറാനിലെ ഷിയാ മുസ്ലിം പുരോഹിത വിഭാഗങ്ങള്‍ക്കിടയില്‍ അച്ഛനും മകനും തമ്മിലുള്ള പിന്തുടര്‍ച്ച നല്ലതായല്ല കാണുന്നത്. ഈ ഷിയാ തത്ത്വങ്ങള്‍ കാരണമാണ് മൊജ്താബയെ ഒഴിവാക്കി നിര്‍ത്തിയിരുന്നത്.
നിലവില്‍ മൊജ്താബ ഉയര്‍ന്ന റാങ്കിലുള്ള പുരോഹിതനല്ല, ഭരണത്തില്‍ ഒരു ഔദ്യോഗിക സ്ഥാനവും വഹിച്ചിട്ടില്ല. എന്നാല്‍ തിരശീലയ്‌ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരുന്നെന്നാണ് വിലയിരുത്തല്‍. ഇറാന്‍- ഇറാഖ് യുദ്ധകാലത്ത് മൊജ്താബ ഇറാനിയന്‍ സായുധസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹബീബ് ബറ്റാലിയനിയന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
1969ല്‍ മഷ്ഹദിലാണ് മൊജ്താബയുടെ ജനനം. 1979ലെ ഇറാനിലെ മുന്‍ ഷാ ആയ മുഹമ്മദ് റെസ ഷായ്‌ക്കെതിരായ ഇസ്ലാമിക വിപ്ലവമാണ് ഖമേനി കുടുംബത്തെ രാജ്യത്തിന്റെ പരമോന്നത പദവിയിലേയ്‌ക്കെത്തിച്ചത്. ഇതോടെ ടെഹ്റാനിലേക്ക് മാറിയ ശേഷം പേരുകേട്ട അലവി ഹൈസ്‌കൂളില്‍ അദ്ദേഹം ചേര്‍ന്നു, ക്വോമില്‍ യാഥാസ്ഥിതിക പുരോഹിതരുടെ കീഴില്‍ മതപഠനവും നടത്തി. ഇതെല്ലാം കൂടാതെ മൊജ്താബ ഒരു റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യവും കെട്ടിപ്പടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആസ്തി അജ്ഞാതമാണ്. സ്വിസ് ബാങ്ക് അക്കൗണ്ടുകളും 138 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന ഒരു ബ്രിട്ടീഷ് ആഡംബര പ്രോപ്പര്‍ട്ടിയും ഉണ്ടെന്ന് മാത്രമാണ് ലഭ്യമായ വിവരം. ഇറാനിയന്‍ യാഥാസ്ഥിതിക രാഷ്‌ട്രീയക്കാരനും പാര്‍ലമെന്റിന്റെ മുന്‍ ചെയര്‍മാനുമായ ഘോലാം- അലി ഹദ്ദാദ്- അദെലിന്റെ മകള്‍ സഹ്റ ഹദ്ദാദ്- അദെലാണ് മൊജ്താബയുടെ ഭാര്യ. 2004ലായിരുന്നു വിവാഹം. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ സഹ്റ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. എന്നാല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.
















